2016 മുതല്‍ കുവൈത്തില്‍ ദുരിതജീവിതം…80 ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു

കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ ജോലിക്കായി കരാര്‍ ഒപ്പിട്ട 80 ഇന്ത്യന്‍ നഴ്സുമാരുടെ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു . 80ല്‍ അധികം നഴ്സുമാരാണ് ശമ്ബളമില്ലാതെ കുവൈറ്റില്‍ കുടുങ്ങി കിടക്കുന്നത്. 2015ലാണ് നഴ്സുമാരുമായി ആരോഗ്യമന്ത്രാലയം കരാര്‍ ഒപ്പിടുന്നത്.ശേഷം 2016ന്റെ തുടക്കത്തില്‍ നഴ്സുമാര്‍ കുവൈറ്റിലെത്തുകയായിരുന്നു.

Loading...

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാലാണ് നഴ്സുമാര്‍ക്ക് ജോലി കൊടുക്കാത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്നും കുവൈറ്റിലേക്ക് നടത്തുന്ന നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് ശേഷം 2015ല്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ഇന്ത്യയിലേക്ക് ഉദ്യോഗസ്ഥരെത്തി അഭിമുഖം നടത്തി.

കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു അഭിമുഖം. ഇത്തരത്തില്‍ തിരഞ്ഞെടുത്ത നഴ്സുമാരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കുവൈറ്റില്‍ എത്തി ഏറെ നാളായിട്ടും ഇവര്‍ക്ക് അപ്പോയിന്‍മെന്റ് ഓര്‍ഡറോ, ഇഖാമയോ നല്‍കിയിട്ടില്ല.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *