---
title: "പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു "
english_title: "A native of Kollam died in a hospital in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80077/a-native-of-kollam-died-in-a-hospital-in-saudi-arabia"
published_at: "2022-11-13T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370f19673000_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു 

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിലെ ആശുപത്രിയിൽ കൊല്ലം സ്വദേശി മരിച്ചു. വടക്കൻ മേഖലയിലെ ഹായിൽ പട്ടണത്തിൽ പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് മരിച്ചത്.

## Article Content

**റിയാദ്:** സൗദി അറേബ്യയിലെ ആശുപത്രിയിൽ കൊല്ലം സ്വദേശി മരിച്ചു. വടക്കൻ മേഖലയിലെ ഹായിൽ പട്ടണത്തിൽ പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് മരിച്ചത്.

ഹായിൽ കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽമഷാർ എന്ന വാട്ടർ കമ്പനിയിൽ ഡ്രൈവറായിരുന്നു. 25 വർഷമായി പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്.

ഉടനെ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: റഹ്മത്ത്, മക്കൾ: ഫാരിദ, അഫ്ന, ആസിയ, മരുമക്കൾ: സുൽഫിക്കർ (ജിദ്ദ), സിയാദ് (ആധാരമെഴുത്ത്, കൊല്ലം). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80077/a-native-of-kollam-died-in-a-hospital-in-saudi-arabia)