---
title: "റെസ്‌റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്"
english_title: "One person was injured after the roof of the restaurant collapsed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80112/one-person-was-injured-after-the-roof-of-the-restaurant-collapsed"
published_at: "2022-11-13T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63711a0b8d708_accident.jpg"
keywords: []
---

# റെസ്‌റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന റെസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന റെസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ അവന്യൂസ് മാളിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്.

മേല്‍ക്കൂര തകര്‍ന്ന് നിലത്ത് ചിതറിക്കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സംഭവം നടന്ന ഉടന്‍ തന്നെ സെക്യൂരിറ്റി സേവന വിഭാഗവും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80112/one-person-was-injured-after-the-roof-of-the-restaurant-collapsed)