---
title: "ദുബൈയില്‍ വ്യവസായമേഖലയിൽ വൻ തീപിടിത്തം"
english_title: "A huge fire in the industrial sector in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80294/a-huge-fire-in-the-industrial-sector-in-dubai"
published_at: "2022-11-15T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372fbcccf99a_fire.jpg"
keywords: []
---

# ദുബൈയില്‍ വ്യവസായമേഖലയിൽ വൻ തീപിടിത്തം

> **Lead Summary:** **ദുബൈ : **ദുബൈയില്‍ അൽ ഖൂസ് വ്യവസായമേഖലയിൽ വൻ അഗ്നിബാധ. അല്‍ ഖൂസ് വ്യവസായ മേഖല ഏരിയ 1 ലെ റീസൈക്ലിങ് വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

## Article Content

**ദുബൈ : **ദുബൈയില്‍ അൽ ഖൂസ് വ്യവസായമേഖലയിൽ വൻ അഗ്നിബാധ. അല്‍ ഖൂസ് വ്യവസായ മേഖല ഏരിയ 1 ലെ റീസൈക്ലിങ് വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

ദുബൈ പൊലീസും അഗ്നിശമനസേനയും മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് തീ അണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ദുബൈ മീഡിയ ഓഫിസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ ആഴ്ചയാണ് ബുർജ് ഖലീഫയ്ക്ക് സമീപം 35 നില കെട്ടിടത്തിന് തീപിടിച്ചത്. ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80294/a-huge-fire-in-the-industrial-sector-in-dubai)