32കാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് എട്ടുപേര്‍ക്ക്

32കാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് എട്ടുപേര്‍ക്ക്
Oct 2, 2021 02:15 PM | By Shalu Priya

മനാമ : ബഹ്‌റൈനില്‍ കൊവിഡ് ലക്ഷണങ്ങളുള്ള 32കാരനായ സ്വദേശിയില്‍ നിന്ന് രോഗം ബാധിച്ചത് എട്ടുപേര്‍ക്ക്. ഒരു ഒത്തുചേരലില്‍ പങ്കെടുക്കുന്നതിനിടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് ഈ എട്ടുപേരും.

യുവാവിന്റെ ഭാര്യ, മക്കള്‍, ഭാര്യാ സഹോദരി, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണ് കൊവിഡ് പകര്‍ന്നത്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം ഇന്നലെ പുറത്തുവിട്ടത്.

അതേസമയം കൊവിഡ് പോസിറ്റീവായ രണ്ടു വയസ്സുള്ള പ്രവാസി കുട്ടിയില്‍ നിന്ന് മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 65 ആയി കുറഞ്ഞു. ഇതിന് മുമ്പത്തെ ആഴ്ച 78 ആയിരുന്നു.

സെപ്തംബര്‍ 23നും 29നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളില്‍ 77 എണ്ണം അടുത്ത സമ്പര്‍ക്കം മൂലമായിരുന്നു. 142 പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80 കേസുകള്‍ റാന്‍ഡം പരിശോധനയിലും 116 എണ്ണം ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയപ്പോഴുമാണ് കണ്ടെത്തിയത്. ആകെ 457 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്ചെയ്തത്. 195 പേര്‍ സ്വദേശികളാണ്.

covid affected eight people from the 32-year-old

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

Dec 17, 2021 01:14 PM

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
Top Stories