---
title: "കാൽപന്തിൻ്റെ ആരവം മുഴങ്ങി; ഫുട്ബോൾ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം- ഖത്തറിൽനിന്നും പി എ നൗഷാദ്"
english_title: "The noise of football rang out; PA Naushad from Qatar is just days away from the Football World Cup"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80382/the-noise-of-football-rang-out-pa-naushad-from-qatar-is-just-days-away-from-the-football-world-cup"
published_at: "2022-11-15T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373789da316f_qatar_fifa.jpg"
keywords: []
---

# കാൽപന്തിൻ്റെ ആരവം മുഴങ്ങി; ഫുട്ബോൾ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം- ഖത്തറിൽനിന്നും പി എ നൗഷാദ്

> **Lead Summary:** ** ദോഹ:** ലോകമെങ്ങും കാൽപന്തിൻ്റെ ആരവം മുഴങ്ങി. 2022 ഫിഫ ഫുട്ബോൾ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവിധ ടീമുകളേയും ഫുട്ബോൾ താരങ്ങളേയും നെഞ്ചേറ്റിയ ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഫാൻ പരേഡുകൾ ഖത്തറിൽ ആവേശത്തിന്റെ അലകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

## Article Content

** ദോഹ:** ലോകമെങ്ങും കാൽപന്തിൻ്റെ ആരവം മുഴങ്ങി. 2022 ഫിഫ ഫുട്ബോൾ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവിധ ടീമുകളേയും ഫുട്ബോൾ താരങ്ങളേയും നെഞ്ചേറ്റിയ ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഫാൻ പരേഡുകൾ ഖത്തറിൽ ആവേശത്തിന്റെ അലകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

ഖത്തറിലെ കോർണിഷിലും ലുസൈൽ ബോളിവാർ ഡിലും കതാറയിലുമൊക്കെ നടക്കുന്ന ഫാൻ പരേഡുകൾ തിരമാലകണക്കെ ഇരമ്പിയാർക്കുകയാണ് ലോകഹൃദയങ്ങളിലേക്ക് . വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക വിനോദ പരിപാടികളാൽ ഖത്തറിന്റെ കലാ സാംസ്കാരിക പൈതൃക ഗ്രാമമായ ഖത്താറ കൾച്ചറൽ വില്ലേജും ഒരുങ്ങിക്കഴിഞ്ഞു ലോക ഫുട്ബോളിന് ആവേശം പകരാൻ.

നവംബർ 15 മുതൽ ഡിസംബർ 18 വരെ ജനസാഗരമാകാൻ പോവുകയാണ് ഈ കൾച്ചറൽ ഗ്രാമവും. 2022 ഖത്തർ ഫിഫ ലോകകപ്പ് ആസ്ഥാനമായ അൽഗ സാർ ഏരിയയിലെ ദോഹ എക്സിബിഷൻ സെന്റർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

ഈ സെന്ററിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സ്ക്രീനിൽ ഹയാ ഹയാ എന്ന ഫിഫ വേൾഡ്കപ്പ് ഒഫീഷ്യൽ ഗാനം ആലപിക്കപ്പെട്ടു. അതിനുശേഷം ബാസിലാ സില എന്ന ഫിഫ വേൾഡ് കപ്പ് ഗാനവും അവതരിപ്പിക്കപ്പെട്ടു.

ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി എത്തിക്കൊണ്ടിരിക്കുന്ന ഫുട്ബോൾ കളിക്കാരും ഫുട്ബോൾ പ്രേമികളും നാട്ടുകാരും മീഡിയ പ്രവർത്തകരും ഫിഫ ഒഫീഷ്യൽസും വോളണ്ടിയേർസും 2022 ഫിഫ ലോകകപ്പ് ചരിത്ര സംഭവമാക്കുന്നതിലുള്ള ചുവടുവെപ്പിലാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80382/the-noise-of-football-rang-out-pa-naushad-from-qatar-is-just-days-away-from-the-football-world-cup)