---
title: "പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു"
english_title: "Expatriate Malayali died after being hit by a vehicle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80611/expatriate-malayali-died-after-being-hit-by-a-vehicle"
published_at: "2022-11-16T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374f23f9d345_Untitled-2.jpg"
keywords: []
---

# പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു

> **Lead Summary:** **റിയാദ് : **റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോൾ വാഹനമിടിച്ച് റിയാദിൽ മലയാളി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ ആണ് റിയാദ് - ദമ്മാം റോഡിലെ ഒരു പെട്രോള്‍ പമ്പിലുണ്ടായ അപകടത്തിൽ മരിച്ചത്.

## Article Content

**റിയാദ് : **റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോൾ വാഹനമിടിച്ച് റിയാദിൽ മലയാളി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ ആണ് റിയാദ് - ദമ്മാം റോഡിലെ ഒരു പെട്രോള്‍ പമ്പിലുണ്ടായ അപകടത്തിൽ മരിച്ചത്.

റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നടക്കുമ്പോൾ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ശിവദാസന്‍ ജോലി ചെയ്‍തിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ - സുമിത. മക്കൾ - ശരത്, ശ്യാംജിത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80611/expatriate-malayali-died-after-being-hit-by-a-vehicle)