---
title: "സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു"
english_title: "A Malayali who went to Saudi Arabia for a holiday has died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80618/a-malayali-who-went-to-saudi-arabia-for-a-holiday-has-died"
published_at: "2022-11-16T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374f58283664_Untitled-2.jpg"
keywords: []
---

# സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. മലപ്പുറം ഈങ്ങാപ്പുഴ ചോയിയോട് താമസിക്കുന്ന മാനിപുരം അടിമാറിക്കര എ.കെ. ഇസ്‍മയില്‍ ആണ് ഹൃദയാഘാതംമൂലം മരിച്ചത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. മലപ്പുറം ഈങ്ങാപ്പുഴ ചോയിയോട് താമസിക്കുന്ന മാനിപുരം അടിമാറിക്കര എ.കെ. ഇസ്‍മയില്‍ ആണ് ഹൃദയാഘാതംമൂലം മരിച്ചത്.

ജിദ്ദ അല്‍-സാമറില്‍ 20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ജിദ്ദയിലെ നവോദയ കലാ സാംസ്കാരിക വേദി പ്രവര്‍ത്തകനാണ്. ഭാര്യ - ഹഫ്‌സത്ത്. മക്കള്‍ - ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇന്‍ഷ മറിയം. സഹോദരങ്ങള്‍ - അബ്ദുറഹിമാന്‍ കുട്ടി, കദീജ, പാത്തുട്ടി, സബിറ, തസ്‌ലീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80618/a-malayali-who-went-to-saudi-arabia-for-a-holiday-has-died)