---
title: "അൽബെയ്ത്ത് സ്റ്റേഡിയത്തിലെ   ആദ്യ മത്സരത്തോടെ 2022 ഫിഫ വേൾഡ് കപ്പിന് ഞായറാഴ്ച്ച തുടക്കമാവും  -ഖത്തറിൽ നിന്നും പി എ നൗഷാദ്"
english_title: "2022 FIFA World Cup kicks off on Sunday with first match at Albeit Stadium - PA Naushad from Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80915/2022-fifa-world-cup-kicks-off-on-sunday-with-first-match-at-albeit-stadium-pa-naushad-from-qatar"
published_at: "2022-11-18T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63775b8adbe4d_fifa.jpg"
keywords: []
---

# അൽബെയ്ത്ത് സ്റ്റേഡിയത്തിലെ   ആദ്യ മത്സരത്തോടെ 2022 ഫിഫ വേൾഡ് കപ്പിന് ഞായറാഴ്ച്ച തുടക്കമാവും  -ഖത്തറിൽ നിന്നും പി എ നൗഷാദ്

> **Lead Summary:** **ന**വംബർ 20 ന് ഖത്തറും ഇക്വഡോറും തമ്മിൽ അൽബെയ്ത്ത് സ്റ്റേഡിയത്തിൽവെച്ച് നടക്കുന്ന മൽസരത്തോടെ 2022 ഫിഫ വേൾഡ് കപ്പിന് തുടക്കം കുറിക്കുകയാണ്.

## Article Content

**ന**വംബർ 20 ന് ഖത്തറും ഇക്വഡോറും തമ്മിൽ അൽബെയ്ത്ത് സ്റ്റേഡിയത്തിൽവെച്ച് നടക്കുന്ന മൽസരത്തോടെ 2022 ഫിഫ വേൾഡ് കപ്പിന് തുടക്കം കുറിക്കുകയാണ്.

ഒന്നാം സെമിയും ഫൈനലും നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ മൽസരം ആരംഭിക്കുന്നത് നവംബർ 22 ന് അർജ്ജന്റീനയും സൗദി അറേബ്യയും തമ്മിലുളള മൽസരത്തോടെയാണ്. ലാറ്റിനമേരിക്കൻ ശക്തിയും ഏഷ്യൻ ഫുട്ബോളും കൊമ്പുകോർക്കുകയാണിവിടെ.

എൺപതിനായിരം കാണികൾക്ക് ഒന്നിച്ചിരുന്ന് കളികാണാൻ സൗകര്യമുളള ലു സൈൽ സ്റ്റേഡിയം ഏറെ ലോക ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മൽസരത്തിൽ ആര് കപ്പ് നേടുമെന്ന ചോദ്യത്തിലാണ് ലോക രാജ്യങ്ങളിലെ ഫുട്ബോൾ പ്രേമികൾ.

ഇതുമായി ബന്ധപ്പെട്ട പ്രവചന മൽസരങ്ങൾ തകൃതിയായി നടന്നുകൊണ്ടേയിരിക്കുന്നു ആവേശത്തിരകളായി. കാൽപന്തുകളിയിലെ താരരാജാക്കന്മാർകൂടി എത്തിത്തുടങ്ങിയതോടെ ഖത്തറിലെങ്ങും ഫുട്ബോൾ ആവേശം അലതല്ലുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80915/2022-fifa-world-cup-kicks-off-on-sunday-with-first-match-at-albeit-stadium-pa-naushad-from-qatar)