---
title: "ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകന് കുത്തേറ്റു"
english_title: "A teacher was stabbed when he came to solve a problem between a group of students"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80924/a-teacher-was-stabbed-when-he-came-to-solve-a-problem-between-a-group-of-students"
published_at: "2022-11-18T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377602c91241_knife.jpg"
keywords: []
---

# ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകന് കുത്തേറ്റു

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകന് കുത്തേറ്റു. അഹ്മദിയ വിദ്യാഭ്യാസ ജില്ലയിലെ ബലത് അല്‍ ഷുഹദ ഹൈസ്‌കൂളിലാണ് സംഭവം ഉണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകന് കുത്തേറ്റു. അഹ്മദിയ വിദ്യാഭ്യാസ ജില്ലയിലെ ബലത് അല്‍ ഷുഹദ ഹൈസ്‌കൂളിലാണ് സംഭവം ഉണ്ടായത്.

വഴക്കുണ്ടാക്കിയ കുട്ടികളില്‍ ഒരാള്‍ തന്റെ സഹോദരനെ വിളിച്ചു വരുത്തിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. അക്രമാസക്തരായ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ കുത്തേല്‍ക്കുന്നത്. മറ്റുള്ളവരെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എന്തിനാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതെന്ന കാരണം വ്യക്തമല്ല. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധ്യാപകര്‍ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80924/a-teacher-was-stabbed-when-he-came-to-solve-a-problem-between-a-group-of-students)