---
title: "മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു"
english_title: "A Malayali youth died at his residence in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80992/a-malayali-youth-died-at-his-residence-in-riyadh"
published_at: "2022-11-19T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63783a83b8ad6_death.jpg"
keywords: []
---

# മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു

> **Lead Summary:** **റിയാദ് : **മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പുതിയോടത്ത് പറമ്പ് സ്വദേശി പൂളക്കൽ അച്ചാരകുഴി വീട്ടിൽ മുഹമ്മദ് റാഫി ആണ് മരിച്ചത്.

## Article Content

**റിയാദ് : **മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പുതിയോടത്ത് പറമ്പ് സ്വദേശി പൂളക്കൽ അച്ചാരകുഴി വീട്ടിൽ മുഹമ്മദ് റാഫി ആണ് മരിച്ചത്.

പിതാവ്: പരേതനായ മുഹമ്മദ്‌. മാതാവ്: ആമിന, ഭാര്യ: നസീറ ചെറുവായൂർ, മക്കൾ: നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്‌. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

അതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80992/a-malayali-youth-died-at-his-residence-in-riyadh)