---
title: "സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു"
english_title: "Car accident in Saudi Arabia; Seven members of a family died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/81157/car-accident-in-saudi-arabia-seven-members-of-a-family-died"
published_at: "2022-11-20T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63799404a8fd1_accident.jpg"
keywords: []
---

# സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പശ്ചിമ റിയാദിലെ അല്‍ മഹ്‍ദിയ ഡിസ്‍ട്രിക്ടിലായിരുന്നു അപകടം.

## Article Content

**റിയാദ്: **സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പശ്ചിമ റിയാദിലെ അല്‍ മഹ്‍ദിയ ഡിസ്‍ട്രിക്ടിലായിരുന്നു അപകടം.

സൗദി കുടുംബമാണ് അപകടത്തില്‍പെട്ടത്. സൗദി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ സുബൈഇയും ഭാര്യയും അഞ്ച് മക്കളുമാണ് മരിച്ചത്.

ഏറ്റവും ഇളയ മകന് രണ്ട് മാസം മാത്രമാണ് പ്രായം. ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ പിന്നീട് ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/81157/car-accident-in-saudi-arabia-seven-members-of-a-family-died)