---
title: "പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali youth died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/81174/expatriate-malayali-youth-died-due-to-heart-attack"
published_at: "2022-11-20T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379b5bcbaeaa_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **അബുദാബി :** മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറാക്കര കല്ലാര്‍മംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്‍ഹാഖ് വെളിച്ചപ്പാട്ടില്‍ ആണ് അബുദാബിയില്‍ മരിച്ചത്.

## Article Content

**അബുദാബി :** മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറാക്കര കല്ലാര്‍മംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്‍ഹാഖ് വെളിച്ചപ്പാട്ടില്‍ ആണ് അബുദാബിയില്‍ മരിച്ചത്.

ബനിയാസില്‍ ഷഹീന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം അല്‍ മുഖസ് അല്‍ അബ്‍യദ് എന്ന സലൂണിലെ ജീവനക്കാരനായിരുന്നു. 2018 മുതല്‍ അല്‍ മുഖസ് അല്‍ അബ്‍യദ് സലൂണില്‍ ജോലി ചെയ്യുന്ന അനസ് ഇസ്‍ഹാഖ് കെ.എം.സി.സി പ്രവര്‍ത്തകനും അബുദാബി കെ.എം.സി.സി കെയര്‍ അംഗവുമാണ്.

പിതാവ് - ഇസ്‍ഹാഖ്. മാതാവ് - സുലൈഖ. ഭാര്യ - ഷഹര്‍ബാന്‍ മുക്കിലപ്പീടിക കാടാമ്പുഴ. മക്കള്‍ - സെന്‍സ ഫാത്തിമ, ഷൈഹ ഫാത്തിമ. സഹോദരങ്ങള്‍ - അന്‍സാര്‍ (ഫുജൈറ), സുഹൈല എടക്കുളം. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബനിയാസ് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/81174/expatriate-malayali-youth-died-due-to-heart-attack)