---
title: "പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തി"
english_title: "The 15-day-old body of an expatriate Keralite was found at his residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/8119/the-15-day-old-body-of-an-expatriate-keralite-was-found-at-his-residence"
published_at: "2021-10-31T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e0bee96c13_soudi death.jpg"
keywords: []
---

# പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തി

> **Lead Summary:** **റിയാദ്**: മൂന്നാഴ്ചയായി കാണാതായ മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം സൗദിയിലെ താമസസ്ഥലത്ത് കണ്ടെത്തി.

## Article Content

**റിയാദ്**: മൂന്നാഴ്ചയായി കാണാതായ മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം സൗദിയിലെ താമസസ്ഥലത്ത് കണ്ടെത്തി.

സൗദി അറേബ്യയുടെ വടക്കേ അതിര്‍ത്തിയിലെ ഖുറയാത്തിലാണ് തിരുവനന്തപുരം കരകുളം സ്വദേശി സജീവന്‍റെ (44) മൃതദേഹം കണ്ടത്. കുറച്ച് ദിവസം മുമ്പ് ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് സ്വന്തം താമസസ്ഥലത്തു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.

പത്ത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ജോജിയാണ് ഭാര്യ. ഹരീഷ് കൃഷ്ണയാണ് ഏക മകന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/8119/the-15-day-old-body-of-an-expatriate-keralite-was-found-at-his-residence)