---
title: "രണ്ട് പുതിയ സര്‍വീസുകൾ ആരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്"
english_title: "Air India Express to launch two new services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/81273/air-india-express-to-launch-two-new-services"
published_at: "2022-11-20T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a51d3927f0_air_india.jpg"
keywords: []
---

# രണ്ട് പുതിയ സര്‍വീസുകൾ ആരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈന്‍, തിരുവനന്തപുരം ദമ്മാം എന്നീ സര്‍വീസുകളാണ് ആരംഭിക്കുന്നത്.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈന്‍, തിരുവനന്തപുരം ദമ്മാം എന്നീ സര്‍വീസുകളാണ് ആരംഭിക്കുന്നത്.

തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമ്മാം സര്‍വീസ് ഡിസംബര്‍ ഒന്ന് മുതലും ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.25ന് ദമ്മാമിലെത്തും.

തിരികെ ദമ്മാമില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.25ന് പുറപ്പെട്ട് പുലര്‍ച്ചെ 5.05ന് തിരുവനന്തപുരത്ത് എത്തും. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗികകുക.

രണ്ട് സര്‍വീസുകള്‍ക്കുമുള്ള ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം-ദമ്മാം സെക്ടറില്‍ ആദ്യ സര്‍വീസാണിത്. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെട്ട് പ്രാദേശിക സമയം 8.05ന് എത്തിച്ചേരും. തിരികെ ബഹ്‌റൈനില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.05ന് പുറപ്പെട്ട് പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്ത് എത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/81273/air-india-express-to-launch-two-new-services)