---
title: " സലാലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍"
english_title: "earthquake in salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/8134/earthquake-in-salala"
published_at: "2021-10-31T11:02:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e2a927f450_earthquake.jpg"
keywords: []
---

#  സലാലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ സലാലയില്‍ നിന്ന് 239 കിലോമീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ സലാലയില്‍ നിന്ന് 239 കിലോമീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.06ന് അറബി കടലില്‍ 10 മീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ നിന്ന് 239 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/8134/earthquake-in-salala)