പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു
Nov 25, 2022 05:09 PM | By Susmitha Surendran

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് പൂനൂര്‍ ഉണ്ണിക്കുളം കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26) ആണ് മരിച്ചത്.

ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സെയിൽസ്മാനായ യുവാവ് ദമമാമില്‍ ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു.

മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു മരണം.

മുമ്പ് കുവൈത്തില്‍ പ്രവാസിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബഷീര്‍ വിവരമറിഞ്ഞ് ദമ്മാമില്‍ എത്തിയിട്ടുണ്ട്. മാതാവ്: റംല, സഹോദരിമാര്‍: റബീയത്ത്, റംസീന.

Expatriate Malayali youth died of pneumonia

Next TV

Related Stories
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 05:36 PM

#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കണ്ണൂർ പാപ്പിനിശേരി സ്വദേശി ബഹ്റൈനിൽ...

Read More >>
Top Stories