ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി
Dec 1, 2022 08:24 PM | By Vyshnavy Rajan

മസ്‌കറ്റ് : ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 56 ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിലാണ് സ്വദേശി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരി എന്ന 57കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 56 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ പങ്കെടുത്ത ഒരു സ്വദേശിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിനാണ് ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരിയെ കാണാതാകുന്നത്.

ഖുറാന്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവരെ അവസാനമായി കണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രാദേശിക വോളന്റിയര്‍ സംഘവും തെരച്ചിലില്‍ പങ്കെടുത്തു. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും പ്രാന്തപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.

Missing local woman found dead in Oman

Next TV

Related Stories
#ManMissing | ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

May 2, 2024 10:40 PM

#ManMissing | ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിൽ...

Read More >>
#death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 2, 2024 10:34 PM

#death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

ഐ.സി.ആർ.എഫ്, ബി.ഡി.കെ എന്നിവരുടെ നേതൃത്വത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട്‌ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

May 2, 2024 10:32 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കുടുംബത്തോടൊപ്പം കഴിയുന്ന മുസ്തഫ വർഷങ്ങളായിയി നിസ്‌വ സൂഖിൽ റസ്റ്ററൻറ് നടത്തി...

Read More >>
#hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി

May 2, 2024 04:35 PM

#hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി

കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം...

Read More >>
#rain |ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദ്ദേശം നൽകി അധികൃതര്‍

May 2, 2024 04:29 PM

#rain |ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദ്ദേശം നൽകി അധികൃതര്‍

വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം...

Read More >>
#emirates |യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

May 2, 2024 12:16 PM

#emirates |യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും...

Read More >>
Top Stories