---
title: "പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A non-resident Malayali was found dead at his residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/82952/a-non-resident-malayali-was-found-dead-at-his-residence"
published_at: "2022-12-02T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63897d0832278_DEATH.jpg"
keywords: []
---

# പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ മരിച്ച നിലയിൽ കണ്ടത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ മരിച്ച നിലയിൽ കണ്ടത്.

സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിലില്‍ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് സംശയിക്കുന്നു.

മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിരുന്നു സലീം. പിതാവ് - നൂഹ് കണ്ണ്. മാതാവ് - ആയിശാ ബീവി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/82952/a-non-resident-malayali-was-found-dead-at-his-residence)