---
title: "കുവൈത്തില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ "
english_title: "Two youths arrested with ganja in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/83063/two-youths-arrested-with-ganja-in-kuwait"
published_at: "2022-12-02T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a10067b420_arrest.jpg"
keywords: []
---

# കുവൈത്തില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. 10 കിലോ കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്ന പെട്ടിയിലുണ്ടായിരുന്നത്. പിടിച്ചെടുത്ത സാധനങ്ങളുടെ ദൃശ്യങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. 10 കിലോ കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്ന പെട്ടിയിലുണ്ടായിരുന്നത്. പിടിച്ചെടുത്ത സാധനങ്ങളുടെ ദൃശ്യങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന നടപടികളുടെ ഭാഗമായിരുന്നു അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/83063/two-youths-arrested-with-ganja-in-kuwait)