മലയാളിയായ കായിക അധ്യാപകന്‍ സൗദി അറേബ്യയില്‍ മരിച്ചു

മലയാളിയായ കായിക അധ്യാപകന്‍ സൗദി അറേബ്യയില്‍ മരിച്ചു
Dec 2, 2022 08:20 PM | By Vyshnavy Rajan

റിയാദ് : മലയാളിയായ കായിക അധ്യാപകന്‍ സൗദി അറേബ്യയില്‍ മരിച്ചു. റിയാദിലെ യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന തൃശൂര്‍ കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) ആണ് മരിച്ചത്.

കഴിഞ്ഞ പത്തു വര്‍ഷമായി റിയാദില്‍ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു പ്രജി ശിവദാസ്. മരണം സംഭവിക്കുന്നതിന് നാലുദിവസം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്.

രക്തസമ്മർദ്ദം കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രജിയെ, തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും കൂടി. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്ന പ്രജി മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്ന അദ്ദേഹം, കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ കോച്ചായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സിബിഎസ്ഇ നാഷണല്‍, സോണല്‍ തല മത്സരങ്ങളിലേക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിൽ എത്തിക്കും.

തുടര്‍ന്ന് ഉച്ചക്ക് ശേഷം മൂന്നുമണിക്ക് സ്വദേശത്ത് സംസ്‌കരിക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്. ഊരാളി ബാന്‍ഡ് സംഗീതജ്ഞന്‍ സജി ശിവദാസ് സഹോദരനാണ്.

A Malayali sports teacher died in Saudi Arabia

Next TV

Related Stories
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

Apr 23, 2024 07:49 PM

#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക്...

Read More >>
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
Top Stories










News Roundup