രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി

രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി
Nov 1, 2021 12:51 PM | By Shalu Priya

അബുദാബി : രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. നവംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ വാങ്ങി പങ്കെടുക്കാന്‍ സാധിക്കുന്ന ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹമായിരിക്കും (20 കോടി ഇന്ത്യന്‍ രൂപ).

ത്ത് ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം നേടുന്നയാളിന് സ്വന്തമാവുക. ഇതിനുപുറമെ മറ്റ് ആറ് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു.

ഡിസംബര്‍ മൂന്നിനാണ് ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പ്. ഇതിനുപുറമെ മറ്റൊരു അമ്പരപ്പിക്കുന്ന സമ്മാനം കൂടി ഇത്തവണ ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രീം കാര്‍ സീരിസില്‍ ജനുവരി മൂന്നിന് തത്സമയ നടക്കുന്ന നറുക്കെടുപ്പില്‍ മസെറാട്ടി ഗിബ്ലി ഹൈബ്രിഡ് കാറായിരിക്കും വിജയികള്‍ക്ക് ലഭിക്കുക.

ഗള്‍ഫിലെ ഏറ്റവും പ്രിയങ്കരമായ ആഡംബര കാറുകളിലൊന്നായ മസെറാട്ടി ഗിബ്ലി ഇതാദ്യമായാണ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കുന്നത്. ബിഗ് ടിക്കറ്റിലെ എല്ലാ ക്യാഷ്, കാര്‍ പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതാണ്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില.

രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ഇതിന് പുറമെ ഇത്തവണ ഡ്രീം കാര്‍ സീരിസിലും 'ബൈ 2 ഗെറ്റ് വണ്‍ ഫ്രീ' ഓഫര്‍ ലഭ്യമാണ്. ഇത് ക്യാഷ് പ്രൈസും കാറും സ്വന്തമാക്കാനുള്ള അവസരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് നികുതി ഉള്‍പ്പെടെയുള്ള വില. ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ www.bigticket.ae  എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം.

ഈ മാസം തന്നെ ടിക്കറ്റുകള്‍ വാങ്ങി കോടീശ്വരനാവാനുള്ള നിങ്ങളുടെ സാധ്യത പരിശോധിക്കാം. നവംബര്‍ മൂന്ന് ബുധനാഴ്‍ചയാണ് ബിഗ് ടിക്കറ്റ് ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. വിര്‍ജിന്‍ റേഡിയോയിലെ ക്രിസ് ഫേഡാണ് ഇത്തവണ റിച്ചാര്‍ഡിനും ബുഷ്റയ്ക്കൊമൊപ്പം നറുക്കെടുപ്പിന്റെ അവതാരകനായെത്തുന്നത്. ഒപ്പം ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് പേജുകള്‍ ഫോളോ ചെയ്യുന്നവര്‍ക്കായി മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സര്‍പ്രൈസ് സമ്മാനങ്ങളും കാത്തിരിക്കുകയാണ്.

Abu Dhabi announces Big 10 million draw to make two millionaires

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories