റിയാദ് : സൗദി അറേബ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സൗദിയിലെ അല്‍ബാഹയില്‍ ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന സ്വദേശി യുവാവാണ് മരിച്ചത്.
അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനിയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.
കഴിഞ്ഞ ദിവസം കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിയാദ് പ്രവിശ്യയിലെ അല്‍ റൈന്‍ - വാദി ദവാസിര്‍ റോഡിലായിരുന്നു അപകടം. വിവരം ലഭിച്ചതനുസരിച്ച് റെഡ് ക്രസ്റ്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Driver dies after car overturns in Saudi Arabia