മകളുടെ മൃതദേഹം അഞ്ച് വര്‍ഷം അമ്മ ബാത്ത്റൂമില്‍ ഒളിപ്പിച്ചുവെച്ചു; വിവരം പുറത്തറിഞ്ഞത് മകന്‍ വഴി

മകളുടെ മൃതദേഹം അഞ്ച് വര്‍ഷം അമ്മ ബാത്ത്റൂമില്‍ ഒളിപ്പിച്ചുവെച്ചു; വിവരം പുറത്തറിഞ്ഞത് മകന്‍ വഴി
Nov 1, 2021 04:46 PM | By Shalu Priya

കുവൈത്ത് സിറ്റി : മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം വീട്ടിലെ ബാത്ത്റൂമില്‍‌ ഒളിപ്പിച്ചുവെച്ച (Keeping dead body for five years) 60 വയസുകാരി അറസ്റ്റില്‍. കുവൈത്തിലെ (Kuwait) സാല്‍മിയയിലാണ് സംഭവം.

സ്ഥലത്തെത്തിയ പൊലീസ് സംഘം വീട് പരിശോധിച്ചപ്പോള്‍, ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്റൂമില്‍ നിന്ന് അസ്ഥികൂടം (Skeleton) കണ്ടെടുത്തു. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന ഇയാള്‍ തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്‍മെന്റിലെ ബാത്ത്‍റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും പൊലീസിനോട് പറയുകയായിരുന്നു. ഇതനുസരിച്ച് പരിശോധനയ്‍ക്കായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ പരാതിക്കാരനായ യുവാവിന്റെ സഹോദരനും അമ്മയും ചേര്‍ന്ന് തടഞ്ഞു.

എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ വാറണ്ടുമായെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൃതദേഹ അവശിഷ്‍ടങ്ങള്‍ കിട്ടിയതോടെ അമ്മയും പൊലീസിനെ തടഞ്ഞ മകനും അറസ്റ്റിലായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

മൃതദേഹ അവശിഷ്‍ടങ്ങള്‍ ശാസ്‍ത്രീയ പരിശോധനയ്‍ക്കായി ഫോറന്‍സിക വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. മകളെ താന്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് അമ്മ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമാണ് മകളെ പൂട്ടിയിട്ടതെന്നും ഇവര്‍ പറഞ്ഞു.

മകള്‍ മരിച്ചതോടെ പ്രത്യാഘാതം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നാണ് ഇവരുടെ വാദം. പ്രതിയും ഭര്‍ത്താവും അഞ്ച് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളോടുള്ള ക്രൂരത കാരണമാണ് താന്‍ വിവാഹമോചനം തേടിയതെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം കുടുംബത്തിലെ മറ്റുള്ളവരുടെ മൊഴിയെടുക്കുകയാണ്.

The mother hid her daughter's body in the bathroom for five years; The information was leaked by the son

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories