---
title: "സൗദിയില്‍ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് തൂങ്ങിയാടി"
english_title: "Fuel tanker out of control accident in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/83762/fuel-tanker-out-of-control-accident-in-saudi"
published_at: "2022-12-07T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638fe74387415_accident.jpg"
keywords: []
---

# സൗദിയില്‍ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് തൂങ്ങിയാടി

> **Lead Summary:** **റിയാദ്: **നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ റിയാദ് നഗരമധ്യത്തിലെ മേല്‍പ്പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് തൂങ്ങിയാടി. ടാങ്കറുടെ കാബിന്‍ താഴേക്ക് തൂങ്ങിക്കിടന്നെങ്കിലും നിലം പതിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

## Article Content

**റിയാദ്: **നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ റിയാദ് നഗരമധ്യത്തിലെ മേല്‍പ്പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് തൂങ്ങിയാടി. ടാങ്കറുടെ കാബിന്‍ താഴേക്ക് തൂങ്ങിക്കിടന്നെങ്കിലും നിലം പതിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മേല്‍പ്പാലത്തില്‍ വെച്ചാണ് നിയന്ത്രണം വിട്ടത്. തുടര്‍ന്ന് കൈവരി തകര്‍ത്ത് ഇന്ധന ടാങ്കറിന്റെ ഹെഡ് കാബിന്‍ പാലത്തില്‍നിന്ന് താഴ്ഭാഗത്തുള്ള റോഡിലേക്ക് തൂങ്ങി നില്‍ക്കുകയായിരുന്നു.

എന്നാല്‍ ടാങ്കര്‍ അടങ്ങിയ ബാക്കി ഭാഗം പാലത്തില്‍ തന്നെ നിന്നു. ടാങ്കര്‍ താഴേക്ക് മറിഞ്ഞിരുന്നെങ്കില്‍ അടിയിലെ റോഡില്‍ പതിച്ച് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള് അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/83762/fuel-tanker-out-of-control-accident-in-saudi)