---
title: "യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ"
english_title: "Weather forecasters say there is a chance of rain in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/83899/weather-forecasters-say-there-is-a-chance-of-rain-in-the-uae"
published_at: "2022-12-07T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639094208389f_Untitled-1.jpg"
keywords: []
---

# യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

> **Lead Summary:** **യു**എഇയിൽ ആകാശം മേഘാവൃതമാണെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. അബുദാബി, ഫുജെയ്‌റ പോലുള്ള മേഖലകളിലാകും നേരിയ മഴയ്ക്ക് സാധ്യത.

## Article Content

**യു**എഇയിൽ ആകാശം മേഘാവൃതമാണെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. അബുദാബി, ഫുജെയ്‌റ പോലുള്ള മേഖലകളിലാകും നേരിയ മഴയ്ക്ക് സാധ്യത.

യുഎഇയിലെ ഏറ്റവും കൂടിയ താപനില 31 ഡിഗ്രിയും കുറഞ്ഞ താപനില 19 മുതൽ 21 ഡിഗ്രി വരെയുമാകും. വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിമി വരെ എത്താം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/83899/weather-forecasters-say-there-is-a-chance-of-rain-in-the-uae)