---
title: "പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു"
english_title: "Expatriate Malayali died in car accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84092/expatriate-malayali-died-in-car-accident"
published_at: "2022-12-08T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391eb5a3ab8d_death.jpg"
keywords: []
---

# പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് മരിച്ചത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് മരിച്ചത്.

ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം. അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ ( എക്സിക്യുട്ടിവ് എഞ്ചിനിയർ കെ.എസ്.ഇ.ബി. ചെമ്പ് കടവ് ജലവൈദ്യുത പദ്ധതി), മൂസക്കോയ, മൈമൂന, സിദ്ധീഖ് (എൻജിനീയർ ), കെ.സി. ഇഖ്ബാൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84092/expatriate-malayali-died-in-car-accident)