---
title: "യുഎഇയിൽ വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം."
english_title: "The biggest boom year is coming up in the UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84095/the-biggest-boom-year-is-coming-up-in-the-uae"
published_at: "2022-12-08T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391ecf8a29ce_uae.jpg"
keywords: []
---

# യുഎഇയിൽ വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം.

> **Lead Summary:** **യു**എഇയിൽ വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം. ഈ വർഷത്തെ ഏറ്റവും അവസാന ഉത്ക വർഷമാണ് വരാനിരിക്കുന്നതെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഡിസംബർ 14-15 ദിവസങ്ങളിൽ ആകാശ വിസ്മയം തീർക്കാൻ മണിക്കൂറൽ 150 ഉത്കകളാകും വർഷിക്കുക.

## Article Content

**യു**എഇയിൽ വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം. ഈ വർഷത്തെ ഏറ്റവും അവസാന ഉത്ക വർഷമാണ് വരാനിരിക്കുന്നതെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഡിസംബർ 14-15 ദിവസങ്ങളിൽ ആകാശ വിസ്മയം തീർക്കാൻ മണിക്കൂറൽ 150 ഉത്കകളാകും വർഷിക്കുക.

സെക്കൻഡിൽ 70 കി.മി വേഗതയിലാകും ഉത്ക വർഷം. അന്തരീക്ഷ മലിനീകരണവും മറ്റും കാരണം ഇത്രയധികം ഉത്കകൾ മനുഷ്യ നേത്രങ്ങൾക്ക് കാണാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ഈ ആകാശ വിസ്മയം കാണാൻ പ്രത്യേക ഉപകരണങ്ങളോ മറ്റോ ആവശ്യമില്ലെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ അൽ ഹരിരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84095/the-biggest-boom-year-is-coming-up-in-the-uae)