---
title: "ഷാര്‍ജയിലെ വ്യവസായിക ഏരിയ ആറില്‍  വൻ അഗ്‌നിബാധ"
english_title: "A huge fire broke out in Sharjah's industrial area newpost "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84145/a-huge-fire-broke-out-in-Sharjah's-industrial-area-newpost"
published_at: "2022-12-09T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392a10a74833_SHARJA.jpg"
keywords: []
---

# ഷാര്‍ജയിലെ വ്യവസായിക ഏരിയ ആറില്‍  വൻ അഗ്‌നിബാധ

> **Lead Summary:** ഷാര്‍ജ വ്യവസായിക ഏരിയ ആറില്‍ അഗ്‌നിബാധ. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

## Article Content

ഷാര്‍ജ വ്യവസായിക ഏരിയ ആറില്‍ അഗ്‌നിബാധ. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സംഭവസ്ഥലത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഉടന്‍ തന്നെ അല്‍ മിന, സംനാന്‍, അല്‍ നഹ്ദ സെന്ററുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84145/a-huge-fire-broke-out-in-Sharjah's-industrial-area-newpost)