---
title: "രണ്ട് പ്രവാസി മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Two Malayalis died of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84242/two-malayalis-died-of-heart-attack"
published_at: "2022-12-09T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393047b143ff_death.jpg"
keywords: []
---

# രണ്ട് പ്രവാസി മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിലെ ജിദ്ദയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം , ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി എന്നിവരാണ് ജിദ്ദയിലെ ആശുപത്രികളില്‍ മരിച്ചത്.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിലെ ജിദ്ദയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം , ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി എന്നിവരാണ് ജിദ്ദയിലെ ആശുപത്രികളില്‍ മരിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുല്‍ കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു.

അമീര്‍ ഫവാസില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സൈതലവി. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84242/two-malayalis-died-of-heart-attack)