---
title: "കുവൈത്തില്‍ വാഹനം മറിഞ്ഞ് ഒരു മരണം, ഒരാള്‍ക്ക് പരിക്ക്"
english_title: "One person died after a vehicle overturned in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84245/one-person-died-after-a-vehicle-overturned-in-kuwait"
published_at: "2022-12-09T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393055e42b5b_accident.jpg"
keywords: []
---

# കുവൈത്തില്‍ വാഹനം മറിഞ്ഞ് ഒരു മരണം, ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്വദേശി പൗരനാണ് മരിച്ചത്. ജാസിം അല്‍ ഖറാഫി റോഡിലാണ് അപകടം ഉണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്വദേശി പൗരനാണ് മരിച്ചത്. ജാസിം അല്‍ ഖറാഫി റോഡിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. വാഹനം മറിഞ്ഞ് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ സ്ഥലത്തെത്തി.

എന്നാല്‍ പരിക്കേറ്റവരില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാളെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84245/one-person-died-after-a-vehicle-overturned-in-kuwait)