---
title: "കുവൈത്തില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ അവധി ലഭിക്കും"
english_title: "Holidays will be available in Kuwait from February 23 to 27"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84294/holidays-will-be-available-in-kuwait-from-february-23-to-27"
published_at: "2022-12-09T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393530f9e2cc_kuwait.jpg"
keywords: []
---

# കുവൈത്തില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ അവധി ലഭിക്കും

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 23 മുതല്‍ 27 വരെ അവധിയായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 23 മുതല്‍ 27 വരെ അവധിയായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, ഇസ്റാഅ് - മിഅ്റാജ് വാര്‍ഷികം എന്നിവയോടൊപ്പം വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുത്തിയാണ് ഇത്രയും ദിവസത്തെ അവധി ലഭിക്കുക. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയായിരിക്കും അവധി.

ഇസ്‍റാഅ് - മിഅ്റാജ് വാര്‍ഷികവും അവധി ദിനവും യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി 18ന് ആണ്. എന്നാല്‍ എല്ലാ വര്‍ഷവും ഇസ്റാഅ് - മിഅ്റാജ് അവധി, രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കിടെയാണെങ്കില്‍ അത് തൊട്ടടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റണമെന്ന മന്ത്രിസഭാ നിര്‍ദേശം കുവൈത്തില്‍ പ്രാബല്യത്തിലുണ്ട്.

ഇതുകൊണ്ടുതന്നെ ഫെബ്രുവരി 18 ശനിയാഴ്ചയ്ക്ക് പകരം ഫെബ്രുവരി 23 വ്യാഴാഴ്ച ആയിരിക്കും ഇസ്റാഅ് - മിഅ്റാജ് അവധി. ഫെബ്രുവരി 23 വ്യാഴാഴ്ച മുതല്‍ 27 തിങ്കളാഴ്ച വരെ അവധിയായിരിക്കും.

അവധികള്‍ക്ക് ശേഷം ഫെബ്രുവരി 28ന് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിനം പുനഃരാരംഭിക്കും. അതേസമയം കുവൈത്തില്‍ പുതുവത്സരപ്പിറവിക്ക് അനുബന്ധമായി മൂന്ന് ദിവസത്തെ അവധി നല്‍കും. ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിലായിരിക്കും അവധി. അവധിക്ക് ശേഷം ഫെബ്രുവരി രണ്ടിന് പ്രവൃത്തി ദിനസങ്ങള്‍ പുനഃരാരംഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84294/holidays-will-be-available-in-kuwait-from-february-23-to-27)