---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84301/expatriate-malayali-died-due-to-heart-attack"
published_at: "2022-12-09T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63935a3a8f180_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം ജുബൈലിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ മാള ചക്കാംകാട്ടിൽ സ്വദേശി എടത്താത്തറ സെയ്തു മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ കുട്ടി ആണ് മരിച്ചത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം ജുബൈലിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ മാള ചക്കാംകാട്ടിൽ സ്വദേശി എടത്താത്തറ സെയ്തു മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ കുട്ടി ആണ് മരിച്ചത്.

രാത്രി ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ച് അല്പം കഴിഞ്ഞപ്പോഴേക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു.

‘സെദം’ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാണ്. എട്ടുവർഷം മുമ്പാണ് സൗദിയിൽ എത്തിയത്. സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സെന്റർ കമ്മിറ്റി ഭാരവാഹിയാണ്.

മൃതദേഹം ജുബൈൽ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ലൈല. മക്കൾ: അസീല, അഫീല, സൽമാൻ. മരുമക്കൾ: ഉമർ ഹാഫിസ് (മാള), സഞ്ചു ആലുവ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84301/expatriate-malayali-died-due-to-heart-attack)