---
title: "കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി യുഎഇയില്‍ നിര്യാതനായി"
english_title: "Malayalee dies in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/8452/malayalee-dies-in-uae"
published_at: "2021-11-02T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180b546bc243_death uae.jpg"
keywords: []
---

# കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി യുഎഇയില്‍ നിര്യാതനായി

> **Lead Summary:** **അബുദാബി**: കവിയും സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി അബുദാബിയില്‍ മരിച്ചു. തൃശൂര്‍ ചാമക്കാല സ്വദേശി ടി എ ശശിആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

## Article Content

**അബുദാബി**: കവിയും സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി അബുദാബിയില്‍ മരിച്ചു. തൃശൂര്‍ ചാമക്കാല സ്വദേശി ടി എ ശശിആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് വിഭാഗം പ്രൂഫ് റീഡറായി ജോലി ചെയ്ത് വരികയായിരുന്നു. ആനുകാലികങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ 64 കവിതകള്‍ ഉള്‍പ്പെടുത്തി 'ചിരിച്ചോടും മത്സ്യങ്ങളേ' എന്ന പേരില്‍ കവിതാസമാഹാരം പുറത്തറിക്കിയിട്ടുണ്ട്.

കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ സിന്ധു ആണ് ഭാര്യ. മക്കള്‍: തീര്‍ത്ഥു, അമൃത്. ടി എ ശശിയുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് അനുശോചനം അറിയിച്ചു. അനുശോചന യോഗത്തില്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/8452/malayalee-dies-in-uae)