---
title: " കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം"
english_title: "A four-year-old girl fell from a building and met with a tragic end."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84541/a-four-year-old-girl-fell-from-a-building-and-met-with-a-tragic-end"
published_at: "2022-12-11T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395507669a04_death.jpg"
keywords: []
---

#  കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **ദുബൈ : ** ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 4 വയസ്സുകാരിയായ മലയാളി പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം.

## Article Content

**ദുബൈ : ** ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 4 വയസ്സുകാരിയായ മലയാളി പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം.

നാദാപുരം കുമ്മങ്കോട് മഠത്തിൽ പോക്കർ ഹാജിയുടെ മകൻ ജുനൈദിന്റെ മകൾ യാറാ മറിയമാണ് മരിച്ചത്. ദുബായ് അൽഖിസൈസിലുള്ള അൽ വാസൽ ബിൽഡിങ്ങിലെ ഒമ്പതാം നിലയിൽ നിന്നും താഴേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

പൊയിലൂരിലെ വി പി അബൂബക്കർ ഹാജിയുടെ മകൾ അസ്മയാണ് മാതാവ്. ആകസ്മികമായ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84541/a-four-year-old-girl-fell-from-a-building-and-met-with-a-tragic-end)