---
title: "സൗദി ബസ്സപകടം ; മരിച്ചത് 2 പ്രവാസികൾ"
english_title: " Saudi bus accident; 2 expatriates died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84691/saudi-bus-accident-2-expatriates-died"
published_at: "2022-12-11T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396201bd9499_ACCIDENT_PIC.jpg"
keywords: []
---

# സൗദി ബസ്സപകടം ; മരിച്ചത് 2 പ്രവാസികൾ

> **Lead Summary:** **റിയാദ്: ** സൗദി ട്രാൻസ്പോർട്ട് കമ്പനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ യാത്രക്കാരാണ് അപകടത്തിൽ മരിച്ചത് .രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.ബസ് ഡ്രൈവറായ സുഡാനി പൗരനും കോ-ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മനോജും അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. 

## Article Content

**റിയാദ്: ** സൗദി ട്രാൻസ്പോർട്ട് കമ്പനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ യാത്രക്കാരാണ് അപകടത്തിൽ മരിച്ചത് .രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.ബസ് ഡ്രൈവറായ സുഡാനി പൗരനും കോ-ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മനോജും അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. 

ദമ്മാം റോഡിൽ ചെക്ക്പോസ്റ്റിന് സമീപം അൽമആദിൻ പാലത്തോട് ചേർന്നായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11-ന് യാത്രക്കാരുമായി റിയാദിൽനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ബസ് കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. . ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ ഒമ്പതുപേർക്കാണ് പരിക്കേറ്റത്.

ഉടൻ തന്നെ റെഡ് ക്രസൻറിെൻറ 10 ആംബുലൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെയും മൃതദേഹങ്ങളെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി . ഇതിൽ മലയാളിയായ മനോജ് ഒഴികെ ബാക്കിയെല്ലാവരും പരിക്ക് ഭേദമായി ആശുപത്രി വിട്ടു. മനോജിൻറ കാലിനാണ് പരിക്ക്. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84691/saudi-bus-accident-2-expatriates-died)