---
title: "ഒരാഴ്ച മുമ്പ് നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of the expatriate who died a week ago was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84883/the-body-of-the-expatriate-who-died-a-week-ago-was-brought-home"
published_at: "2022-12-12T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63975a7ae9290_Untitled-1.jpg"
keywords: []
---

# ഒരാഴ്ച മുമ്പ് നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ ഒരാഴ്ച മുമ്പ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം മുസാഹ്മിയയിൽ മരിച്ച വർക്കല മുട്ടപ്പലം പ്രണവത്തിൽ പ്രദീപിന്റെ മൃതദേഹമാണ് തിങ്കളാഴ്ച നാട്ടിലെത്തിച്ചത്.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ ഒരാഴ്ച മുമ്പ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം മുസാഹ്മിയയിൽ മരിച്ച വർക്കല മുട്ടപ്പലം പ്രണവത്തിൽ പ്രദീപിന്റെ മൃതദേഹമാണ് തിങ്കളാഴ്ച നാട്ടിലെത്തിച്ചത്.

കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷബീറിന്റെ ഇടപെടലിനെ തുടർന്ന് റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും മുസാഹ്മിയ ഘടകവും സംയുക്തമായാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

ഞായറാഴ്ച രാത്രി ശ്രീലങ്കൻ വിമാനത്തിൽ നാട്ടിൽ എത്തിച്ച മൃതദേഹം തിങ്കളാഴ്ച കുടുംബം ഏറ്റുവാങ്ങും. മാതാവ് - രത്നമ്മ. ഭാര്യ - എസ്. സിന്ധു (അധ്യാപിക, മന്നാനിയ പബ്ലിക് സ്‌കൂൾ). മക്കൾ - പ്രണവ്, പ്രവീണ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ നാസർ കല്ലറ, ജയൻ മാവിള, റഹീം, നിഷാദ് ആലങ്കോട് തുടങ്ങിയവരാണ് രംഗത്തുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84883/the-body-of-the-expatriate-who-died-a-week-ago-was-brought-home)