ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്

ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്
Dec 12, 2022 10:21 PM | By Vyshnavy Rajan

ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‍സ്. പ്രീമിയം, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഓഫര്‍ കാലയളവില്‍ ഇളവ് ലഭിക്കും.

ഡിസംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 17 വരെയാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭ്യമാവുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.

ഡിസംബര്‍ ഒന്‍പത് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ ആറ് വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴത്തെ ഓഫര്‍ പ്രകാരം ടിക്കറ്റുകളെടുക്കാം. ടിക്കറ്റ് നിരക്കിലെ ഇളവിന് പുറമെ ഖത്തര്‍ എയര്‍വേയ്‍സ് പ്രിവേലേജ് ക്ലബ്ബ് അംഗങ്ങള്‍ക്കായി പ്രത്യേക ബോണസ് പോയിന്റുകളും ലഭിക്കും.

വെബ്‍സൈറ്റിലൂടെയോ ഖത്തര്‍ എയര്‍വേയ്‍സ് സെയില്‍സ് ഓഫീസുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഉള്ള ബുക്കിങുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവുമെന്ന് അറിയിച്ചിട്ടുണ്ട്.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ പ്രത്യേക ഓഫറിലൂടെ ഖത്തറിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ തെളിയിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‍സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. ദോഹയിലെ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം വഴി 150ല്‍ അധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്.

Discounted flight ticket prices on the occasion of Qatar National Day

Next TV

Related Stories
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
Top Stories