കള്ളന്മാരെ കുടുക്കും ഇനി 'കമ്മലിട്ട്' പശുക്കൾ

കള്ളന്മാരെ കുടുക്കും ഇനി 'കമ്മലിട്ട്' പശുക്കൾ
Nov 2, 2021 12:36 PM | By Shalu Priya

ദുബായ് : കള്ളന്മാരെ പിടിക്കാൻ കാലികളെ കമ്മലണിയിച്ചു കാട്ടിൽ വിടുന്ന ഗ്വാട്ടിമാലയുടെ ഹൈടെക് തന്ത്രം എക്സ്പോയിൽ വമ്പന്‌ 'ഹിറ്റ്'. വിവിധ രാജ്യങ്ങളിൽ നിന്നെത്തി ഗ്വാട്ടിമാലയുടെ സ്വന്തമായി മാറിയ പശുക്കളെയും കാളകളെയും കള്ളന്മാർ നോട്ടമിട്ടതോടെയാണ് 'കമ്മൽക്കെണി'.

കമ്മലിനുള്ളിൽ 'ചിപ്പ്' ഉള്ളതിനാൽ പതിവുവഴി വിട്ടു പശുക്കൾ പോകുന്നുണ്ടോയെന്നും മറ്റും ഉടമയ്ക്കും പൊലീസിനും അറിയാനാകും. മേയാൻ പോയ പശു 'റൂട്ട്' മാറ്റിയാൽ മാത്രമല്ല, എന്തു കഴിക്കുന്നെന്ന് വരെ വീട്ടിലിരിക്കുന്ന ഉടമ അറിയും. ലോകത്തെ ഏറ്റവും മികച്ച കാലിയിനങ്ങളുള്ള രാജ്യമാണ് ഗ്വാട്ടിമാല. പതിറ്റാണ്ടുകൾക്കു മുൻപ് വിവിധ രാജ്യങ്ങളിൽ നിന്നു കൊണ്ടുവന്ന കാലികളെ വംശശുദ്ധിയോടെ പരിപാലിക്കുന്നു.

പശുക്കളുടെ 'മാതൃരാജ്യത്ത്' ഇവയിൽ പലയിനങ്ങളും ഇല്ലാതായി. 'സ്വന്തം പശുക്കളെ' വാങ്ങാൻ ഗ്വാട്ടിമാലയ്ക്കു മുന്നിൽ കൈനീട്ടുകയാണ് ഈ രാജ്യങ്ങൾ. ഈ അവസരമാണ് കള്ളന്മാർ മുതലാക്കുന്നത്. പോഷകമൂല്യം കൂടിയ പാൽ വേണ്ടുവോളം നൽകുന്ന അപൂർവയിനം പശുക്കൾ ഗ്വാട്ടിമാലയിലുണ്ട്. കാപ്പി, ഏലം, കുരുമുളക്, പച്ചക്കറി എന്നിവയും ഗ്വാട്ടിമാലയിൽ സമൃദ്ധമായി വിളയുന്നു. കൃഷിക്കു പിന്നാലെ കാലിവളർത്തലിനുമൊരുങ്ങുന്ന പല ഗൾഫ് രാജ്യങ്ങൾക്കും പവിലിയൻ മാർഗനിർദേശം നൽകുന്നു.

No more 'earring' cows to trap thieves

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories