---
title: "വിദേശത്തു വെച്ച് ഗുരുതരാവസ്ഥയിലായ ദമ്പതികളെ പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിച്ചു"
english_title: "A couple who were in critical condition abroad were brought to Saudi Arabia on a special flight"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85019/a-couple-who-were-in-critical-condition-abroad-were-brought-to-saudi-arabia-on-a-special-flight"
published_at: "2022-12-13T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63985a14a8d5a_soudi.jpg"
keywords: []
---

# വിദേശത്തു വെച്ച് ഗുരുതരാവസ്ഥയിലായ ദമ്പതികളെ പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിച്ചു

> **Lead Summary:** **റിയാദ്: **തുര്‍ക്കിയില്‍ വെച്ച് രോഗ ബാധിതരായ സൗദി പൗരനെയും ഭാര്യയെയും പ്രത്യേക എയര്‍ ആംബുലന്‍സില്‍ സൗദി അറേബ്യയിലെത്തിച്ചു.

## Article Content

**റിയാദ്: **തുര്‍ക്കിയില്‍ വെച്ച് രോഗ ബാധിതരായ സൗദി പൗരനെയും ഭാര്യയെയും പ്രത്യേക എയര്‍ ആംബുലന്‍സില്‍ സൗദി അറേബ്യയിലെത്തിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിർദ്ദേശപ്രകാരമായിരുന്നു അടിയന്തര ഇടപെടല്‍. തങ്ങളുടെ രണ്ട് പൗരന്മാര്‍ക്ക് വിദേശത്തു വെച്ച് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായെന്ന വിവരം ലഭിച്ചതിന് പിന്നാലെ സൗദി ഭരണകൂടം ഇസ്‍തംബൂളിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ ആംബുലന്‍സ് അയച്ച് ഇവരെ രാജ്യത്ത് എത്തിക്കുകയുമായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85019/a-couple-who-were-in-critical-condition-abroad-were-brought-to-saudi-arabia-on-a-special-flight)