---
title: "സൗദി അറേബ്യയില്‍ കാര്‍ കത്തി നശിച്ചു"
english_title: "The car was destroyed by fire in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85064/the-car-was-destroyed-by-fire-in-saudi-arabia"
published_at: "2022-12-13T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398a7b16b969_car.jpg"
keywords: []
---

# സൗദി അറേബ്യയില്‍ കാര്‍ കത്തി നശിച്ചു

> **Lead Summary:** **റിയാദ്:** സൗദി തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലാണ് ചൊവ്വാഴ്ച കാർ തീപിടിച്ച് നശിച്ചത്.

## Article Content

**റിയാദ്:** സൗദി തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലാണ് ചൊവ്വാഴ്ച കാർ തീപിടിച്ച് നശിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാർ ഏറെക്കുറെ പൂർണമായും കത്തിനശിച്ചിരുന്നു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85064/the-car-was-destroyed-by-fire-in-saudi-arabia)