---
title: "മലയാളി യുവാവ് ഒമാനില്‍ അന്തരിച്ചു "
english_title: "A young man from Thrissur died in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85237/a-young-man-from-thrissur-died-in-oman"
published_at: "2022-12-14T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399da94b6f9a_death.jpg"
keywords: []
---

# മലയാളി യുവാവ് ഒമാനില്‍ അന്തരിച്ചു 

> **Lead Summary:** **മസ്‍കത്ത്: **തൃശൂര്‍ സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി.പി ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് ആണ് മസ്‍കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

## Article Content

**മസ്‍കത്ത്: **തൃശൂര്‍ സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി.പി ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് ആണ് മസ്‍കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

റുവി എംബിഡി ഏരിയയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു പീറ്റര്‍ ജോസഫ്. അമ്മ - മറീന ജോസഫ്. ഭാര്യ - അനുപ ജോണി (ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‍സ്).

സഹോദരി - ആനി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‍കാരം വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85237/a-young-man-from-thrissur-died-in-oman)