---
title: "പ്രവാസി മലയാളി റിയാദില്‍ വാഹനാപകടത്തിൽ മരിച്ചു"
english_title: "Expatriate Malayali died in a car accident in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85314/expatriate-malayali-died-in-a-car-accident-in-riyadh"
published_at: "2022-12-15T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639aa01070090_death.jpg"
keywords: []
---

# പ്രവാസി മലയാളി റിയാദില്‍ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദിലെ നദീം-ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചാലോട് പൂങ്കാവനത്തിൽ കണിയാങ്കണ്ടി അനിൽകുമാർ ആണ് മരിച്ചത്.

## Article Content

**റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദിലെ നദീം-ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചാലോട് പൂങ്കാവനത്തിൽ കണിയാങ്കണ്ടി അനിൽകുമാർ ആണ് മരിച്ചത്.

ഭാര്യ - ജിംന. മക്കള്‍ - അവന്തിക, അൻഷിക. പരേതനായ നാരായണൻ - കണിയാങ്കണ്ടി പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - കെ.കെ. സന്തോഷ്, കെ.കെ. സനല്‍, കെ.കെ. ഷാഹിന്‍. മൃതദേഹം റിയാദിൽ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85314/expatriate-malayali-died-in-a-car-accident-in-riyadh)