---
title: "അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ട് വിദേശികള്‍ പിടിയില്‍"
english_title: "Eight foreigners arrested for illegally entering Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85626/eight-foreigners-arrested-for-illegally-entering-oman"
published_at: "2022-12-16T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c80a74c787_arrest.jpg"
keywords: []
---

# അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ട് വിദേശികള്‍ പിടിയില്‍

> **Lead Summary:** **മസ്‌കറ്റ്**: അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു ആഫ്രിക്കന്‍ സ്വദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

## Article Content

**മസ്‌കറ്റ്**: അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു ആഫ്രിക്കന്‍ സ്വദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, രാജ്യത്തേക്ക് കടന്നു കയറിയ എട്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85626/eight-foreigners-arrested-for-illegally-entering-oman)