---
title: "കുവൈത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി"
english_title: "The court sentenced the expatriate who molested the girl in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85647/the-court-sentenced-the-expatriate-who-molested-the-girl-in-kuwait"
published_at: "2022-12-16T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ca17461e48_arrested.jpg"
keywords: []
---

# കുവൈത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

അന്വേഷണത്തിനിടെ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ മറ്റ് തടവു പുള്ളികള്‍ക്കിടയില്‍ നിന്ന് കുട്ടി, പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

കുറ്റം തെളിഞ്ഞപ്പോള്‍ താന്‍ മാനസിക രോഗിയാണെന്ന് ഇയാള്‍ വാദിച്ചെങ്കിലും അത് പരിഗണിക്കാതെ, ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ കമ്മിറ്റിയെ കോടതി നിയോഗിക്കുകയായിരുന്നു. നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85647/the-court-sentenced-the-expatriate-who-molested-the-girl-in-kuwait)