---
title: "യുഎഇയിൽ നേരിയ മഴയ്ക്ക് സാധ്യത"
english_title: "Chance of light rain in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85813/chance-of-light-rain-in-uae"
published_at: "2022-12-17T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dcc96c41b4_uae.jpg"
keywords: []
---

# യുഎഇയിൽ നേരിയ മഴയ്ക്ക് സാധ്യത

> **Lead Summary:** **യു**എഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വടക്ക് പടിഞ്ഞാറൽ തീരപ്രദേശങ്ങളിലായാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

## Article Content

**യു**എഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വടക്ക് പടിഞ്ഞാറൽ തീരപ്രദേശങ്ങളിലായാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്ന കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രിയുമാണ്. മലനിരകളിൽ താപനില 01 ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം, യുഎഇയിൽ ട്രെക്കിംഗ് നടത്തുന്നവർക്ക് നിർദേശങ്ങളുമായി യുഎഇ പൊലീസ് രംഗത്ത് വന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, കഴിവതും ഗാർഡിനൊപ്പം വേണം മലകയറാനെന്നും പൊലീസ് അറിയിച്ചു.

ഫസ്റ്റ് എയ്ഡ് കിറ്റ്, തൊപ്പി, സൺഗ്ലാസ് പോലുള്ള സുരക്ഷാ ഉപകരണങ്ങളും കൈയിൽ കരുതണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85813/chance-of-light-rain-in-uae)