---
title: "പ്രവാസി മലയാളി റിയാദില്‍ മരിച്ചു"
english_title: "Expatriate Malayali died in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85815/expatriate-malayali-died-in-riyadh"
published_at: "2022-12-17T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dcdea72e4f_death.jpg"
keywords: []
---

# പ്രവാസി മലയാളി റിയാദില്‍ മരിച്ചു

> **Lead Summary:** **റിയാദ് : **പ്രവാസി മലയാളി റിയാദില്‍ മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ വേലിക്കകത്ത് തങ്കച്ചൻ കെ. കുറിയാക്കോസിന്റെയും (റിട്ട. ടെലികോം) മോളിക്കുട്ടിയുടെയും മകൻ മൻജേഷ് ഏബ്രഹാം ആണ് റിയാദിൽ നിര്യാതനായത്.

## Article Content

**റിയാദ് : **പ്രവാസി മലയാളി റിയാദില്‍ മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ വേലിക്കകത്ത് തങ്കച്ചൻ കെ. കുറിയാക്കോസിന്റെയും (റിട്ട. ടെലികോം) മോളിക്കുട്ടിയുടെയും മകൻ മൻജേഷ് ഏബ്രഹാം ആണ് റിയാദിൽ നിര്യാതനായത്.

റിയാദിൽ സിറ്റി സിമെന്റ്‌സ് കമ്പനിയിൽ പർച്ചേസിംഗ് ഓഫീസറായിരുന്നു. 16 വർഷമായി സൗദിയിലുണ്ട്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് 19 ന് വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ: പരുത്തുംപാറ പുളിമൂട്ടിൽ ജിൻസി തോമസ് (യു.കെ). മക്കൾ: ഹെബ, ഹന്ന. സഹോദരൻ ഷൈജേഷ് സൗദിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85815/expatriate-malayali-died-in-riyadh)