---
title: "കുവൈത്തില്‍ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ"
english_title: "58 people were arrested for violating the residence and employment law in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85838/58-people-were-arrested-for-violating-the-residence-and-employment-law-in-kuwait"
published_at: "2022-12-17T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ded136879b_arrest.jpg"
keywords: []
---

# കുവൈത്തില്‍ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു.

വിവിധ അതോറിറ്റികളുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അബ്ദാലി മേഖലയിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനുകളിലാണ് താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ.

മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിൽ 58 നിയമലംഘനങ്ങളും കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന കടകളും കുവൈത്ത് മുനിസിപ്പാലിറ്റി പൂട്ടിച്ചു.

സബാഹ് അൽ അഹമ്മദ്, സെവില്ലെ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് നാല് പേരെയും ജഹ്‌റ മേഖലയിലെ വ്യാജ സെർവന്റ് ഓഫീസ് നടത്തിയിരുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. തുടര്‍ നിയമ നടപടി സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85838/58-people-were-arrested-for-violating-the-residence-and-employment-law-in-kuwait)