---
title: "കുവൈത്തിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ"
english_title: "58 people were arrested for violating the residence and employment law in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85859/58-people-were-arrested-for-violating-the-residence-and-employment-law-in-kuwait"
published_at: "2022-12-18T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639e6e915a543_arrest.jpg"
keywords: []
---

# കുവൈത്തിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ

> **Lead Summary:** **കു**വൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അബ്ദലി മേഖലയിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനുകളിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിലായി.

## Article Content

**കു**വൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അബ്ദലി മേഖലയിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനുകളിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിലായി.

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന കടകളും കുവൈറ്റ് മുനിസിപ്പാലിറ്റി പൂട്ടിച്ചു. സബാഹ് അൽ അഹമ്മദ്, സെവില്ലെ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് നാല് പേരെയും ജഹ്‌റ മേഖലയിലെ വ്യാജ സെർവന്റ് ഓഫീസ് നടത്തിയിരുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.

ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85859/58-people-were-arrested-for-violating-the-residence-and-employment-law-in-kuwait)