---
title: "മലയാളി ഉംറ തീർഥാടകൻ മക്ക ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali Umrah pilgrim dies after collapsing inside Makkah Haram"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85958/malayali-umrah-pilgrim-dies-after-collapsing-inside-makkah-haram"
published_at: "2022-12-18T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f1b59cdd79_death.jpg"
keywords: []
---

# മലയാളി ഉംറ തീർഥാടകൻ മക്ക ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **റിയാദ്**: ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പറമ്പിൽപീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹറമിൽ കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്ത് (മത്വാഫ്) കുഴഞ്ഞ് വീണ് മരിച്ചത്.

## Article Content

**റിയാദ്**: ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പറമ്പിൽപീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹറമിൽ കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്ത് (മത്വാഫ്) കുഴഞ്ഞ് വീണ് മരിച്ചത്.

ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം അജയാദ് എമർജൻസി ഹോസ്പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. ഉംറ ഗ്രൂപ്പിൽ ഇദ്ദേഹം വ്യാഴ്ചയാണ് മക്കയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85958/malayali-umrah-pilgrim-dies-after-collapsing-inside-makkah-haram)